മധ്യപ്രദേശിൽ യുദ്ധവിമാനം തകർന്നുവീണു
Thursday, February 6, 2025 4:37 PM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ യുദ്ധവിമാനം തകർന്നുവീണു. വ്യോമസേനയുടെ മിറാഷ് 2000 എന്ന വിമാനമാണ് തകർന്നുവീണത്.
പതിവ് പരിശീലന പറക്കലിനിടെയാണ് യുദ്ധവിമാനം അപകടത്തിൽപ്പെട്ടത്. ശിവ്പുരി ജില്ലയിലെ ബഹ്റെത ശനി ഗ്രാമത്തിന് സമീപത്താണ് വിമാനം തകർന്നുവീണത്.
അപകടത്തിൽ പൈലറ്റിന് പരിക്കേറ്റു.