കെ.രാധാകൃഷ്ണന് എംപിയുടെ അമ്മ അന്തരിച്ചു
Thursday, February 6, 2025 9:03 AM IST
തൃശൂർ: സിപിഎം നേതാവും മുൻമന്ത്രിയും ചേലക്കര എംപിയുമായ കെ.രാധാകൃഷ്ണന്റെ അമ്മ ചിന്ന(84) അന്തരിച്ചു. ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞുവെന്ന കുറിപ്പോടെ എംപി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി. മറ്റുമക്കൾ: രാജൻ (പരേതൻ) ,രമേഷ് (പരേതൻ) , കെ.രാധാകൃഷ്ണൻ, രതി ,രമണി ,രമ ,രജനി ,രവി. മരുമക്കൾ:റാണി,മോഹനൻ,സുന്ദരൻ ,ജയൻ, രമേഷ്.