രാജസ്ഥാനിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥി മരിച്ചു
Thursday, February 6, 2025 4:16 AM IST
ജയ്പൂർ: രാജസ്ഥാനിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥി മരിച്ചു. ഒൻപത് കുട്ടികൾക്ക് പരിക്കേറ്റു. ജയ്പൂർ-ബിക്കാനീർ ഹൈവേയിൽ (എൻഎച്ച്-52) ചോമുവിന് സമീപമാണ് അപകടമുണ്ടായത്.
ദാബ്ദി (ചോമു) രാംപുരയിൽ നിന്നുള്ള ശിശുപാൽ ദേവന്ദയുടെ മകൾ കോമൾ ദേവന്ദ(18) ആണ് അപകടത്തിൽ മരിച്ചത്. 12-ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു കുട്ടി.
ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ബസിൽ 30 കുട്ടികൾ ഉണ്ടായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ, പരിക്കേറ്റ എല്ലാ വിദ്യാർഥികളെയും ആശുപത്രിയിൽ എത്തിച്ചു.