ഹൈദരാബാദിൽ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നു വീണു; മൂന്ന് പേർ മരിച്ചു
Thursday, February 6, 2025 1:29 AM IST
ഹൈദരാബാദ്: എൽബി നഗറിൽ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ മരിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
വാണിജ്യ ആവശ്യത്തിനായി നിര്‍മിച്ചുകൊണ്ടിരുന്ന കെട്ടിടത്തില്‍ തൊഴിലാളികള്‍ കുഴിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഭിത്തിയുടെ ഒരു പാളി തൊഴിലാളികളുടെമേല്‍ വീഴുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.