എൻസിപി ജില്ലാ കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാന്‍ നീക്കം; പ്രവർത്തകർ തമ്മിലടിച്ചു
Wednesday, February 5, 2025 11:35 PM IST
തിരുവനന്തപുരം: ഒരു വിഭാഗം പ്രവർത്തകർ എൻസിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു.
ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട ആട്ടുകാല്‍ അജിയുടെ നേതൃത്വത്തില്‍ ഓഫീസ് പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് പരാതി.
സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോ കഴിഞ്ഞയാഴ്ച ജില്ലാ പ്രസിഡന്റായി നിയോഗിച്ച സതീഷ് കുമാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സ്ഥാനമൊഴിയാന്‍ തയാറല്ലെന്ന നിലപാടാണ് ആട്ടുകാല്‍ അജി സ്വീകരിച്ചത്.
ഇതോടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കസേരകള്‍ ഉള്‍പ്പെടെ എടുത്ത് തമ്മിലടിക്കുകയായിരുന്നു. പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്.