പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; ബൂത്ത് നേതാക്കൻമാരുടെ സംഗമത്തിൽ പങ്കെടുക്കും
Wednesday, February 5, 2025 10:40 PM IST
കൽപറ്റ: മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തും. ഫെബ്രുവരി എട്ടു മുതൽ 10 വരെ വയനാട്ടിൽ തങ്ങുന്ന പ്രിയങ്ക നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നടക്കുന്ന കോണ്ഗ്രസ് ബൂത്ത് നേതാക്കൻമാരുടെ സംഗമത്തിൽ പങ്കെടുക്കും.
ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, ഖജാൻജിമാർ, ജില്ലാ നേതാക്കൾ തുടങ്ങിയവരുമായി പ്രിയങ്ക ചർച്ച നടത്തും.
എട്ടിന് രാവിലെ 9.30ന് മാനന്തവാടി നാലാംമൈൽ എ.എച്ച്.ഓഡിറ്റോറിയത്തിലും, 12ന് സുൽത്താൻ ബത്തേരി എടത്തറ ഓഡിറ്റോറിയത്തിലും രണ്ടിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമായിട്ടാണ് സംഗമം നടത്തുന്നത്.