ഡല്‍ഹിയിൽ ആപ്പിന് കാലിടറുമോ?; എക്സിറ്റ് പോള്‍ ഫലങ്ങളിൽ ബിജെപി
Wednesday, February 5, 2025 7:05 PM IST
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങളിൽ ബിജെപിക്ക് മുൻ തൂക്കം. ചാണക്യയുടെ എക്സിറ്റ് പോളില്‍ ബിജെപിക്ക് 39 മുതല്‍ 44 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു.
ആംആദ്മിക്ക് 25 മുതല്‍ 28 വരെയും കോണ്‍ഗ്രസിന് രണ്ടു മുതല്‍ മൂന്ന് സീറ്റ് വരെയും ലഭിക്കുമെന്നും പ്രവചിക്കുന്നു. പീപ്പിൾസ് എന്ന ഏജൻസി ബിജെപിക്ക് 51 മുതൽ 60 വരെ സീറ്റുകൾ ലഭിക്കുമെന്ന് പറയുന്നു.
ആംആദ്മി പാർട്ടിക്ക് 10 മുതൽ 19 വരെയും കോൺഗ്രസിന് സീറ്റ് ലഭിക്കില്ലെന്നും പ്രവചിക്കുന്നു. മാട്രിസെയുടെ പ്രവചനത്തിലും ബിജെപിക്കാണ് മുന്‍തൂക്കം. ബിജെപി 35 മുതല്‍ 40 വരെ സീറ്റ് ലഭിക്കുമെന്നാണ് മാട്രിസെയുടെ പ്രവചനം.
ആംആദ്മി 32 മുതല്‍ 37 സീറ്റുവരെ നേടും. കോണ്‍ഗ്രസിന് ലഭിക്കുന്നതാകട്ടെ ഒരു സീറ്റും. പി മാര്‍ക് സര്‍വേ പ്രകാരം ബിജെപിക്ക് 40 സീറ്റും ആംആദ്മിക്ക് 30 സീറ്റും ലഭിക്കും.
ജെവിസി ബിജെപിക്ക് വന്‍മുന്നേറ്റമാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 39 മുതല്‍ 45 വരെ സീറ്റുകളാണ് ജെവിസി പ്രവചിക്കുന്നത്. ആംആദ്മിക്ക് 22 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസിന് രണ്ടുസീറ്റ് വരെയും ലഭിക്കുമെന്നും ഇവർ പ്രവചിക്കുന്നു.