കുറിച്യാട് വനത്തിൽ രണ്ട് കടുവകൾ ചത്ത നിലയിൽ
Wednesday, February 5, 2025 6:35 PM IST
കൽപ്പറ്റ: വയനാട്ടിലെ കുറിച്യാട് വനത്തിൽ രണ്ട് കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ പട്രോളിംഗിലാണ് കടുവകളുടെ ജഡം കണ്ടെത്തിയത്.
ഒരു ആൺകടുവയും ഒരു പെൺകടുവയുമാണ് ചത്തത്. കടുവകൾ പരസ്പരം ഏറ്റുമുട്ടി ചത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വനം മന്ത്രി എ.കെ.ശശീന്ദ്രൻ അന്വേഷണം പ്രഖ്യാപിച്ചു.
നോർത്തേൺ സർക്കിൾ സിസിഎഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. മേപ്പാടി ഭാഗത്ത് മറ്റൊരു കടുവയെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
മേപ്പാടി കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപത്ത് ആണ് കടുവയുടെ ജഡമാണ് കണ്ടെത്തിയത്. ഇതിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.