തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ വി​ര​ണ്ടോ​ടി​യ കാ​ള കു​ത്തി​വീ​ഴ്ത്തി​യ വീ​ട്ട​മ്മ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. തോ​ട്ട​വാ​രം രേ​വ​തി​യി​ൽ ബി​ന്ദു​വാ​ണ് (57) തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

കാ​ള കു​ത്തി​വീ​ഴ്ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ത​ല​യ്ക്ക് ഗു​രു​ത​രമായി പ​രി​ക്കേ​റ്റി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​നാ​യി തി​രു​വ​നന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റും.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ക​ശാ​പ്പി​നാ​യി കൊ​ണ്ടു വ​ന്ന കാ​ള ബി​ന്ദു​വി​നെ കു​ത്തി​വീ​ഴ്ത്തി​യ​ത്. ഏ​റെ​നേ​രം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ കാ​ള​യെ ര​ണ്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് കീ​ഴ​ട​ക്കാ​നാ​യ​ത്.