ത്രിവേണിയിൽ സ്നാനം ചെയ്ത് പ്രധാനമന്ത്രി
Wednesday, February 5, 2025 11:47 AM IST
മഹാകുംഭ് നഗർ: മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം പ്രയാഗ്രാജിലെത്തിയിരുന്നു.
നരേന്ദ്ര മോദിയും യോഗിയും ഗംഗയിലൂടെ ബോട്ട് യാത്ര ചെയ്തശേഷമായിരുന്നു സ്നാനത്തിന് എത്തിയത്. തുടർന്ന് അദ്ദേഹം അരൈല്‍ ഘട്ടിലേക്ക് മടങ്ങും. ശേഷം ഡിപിഎസ് ഹെലിപ്പാഡിലേക്ക് തിരിക്കും. അവിടെനിന്ന് പ്രയാഗ്രാജ് വിമാനത്താവളത്തിലേക്കും തുടർന്ന് ഡല്‍ഹിയിലേക്കും മടങ്ങും.
കേന്ദ്രമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കിരണ്‍ റിജിജു, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്, തുടങ്ങിയവര്‍ നേരത്തേ പുണ്യസ്നാനം നിര്‍വഹിച്ചിരുന്നു.