വിസി എതിർത്തു; കെടിയുവിൽ രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനമില്ല
Tuesday, February 4, 2025 10:10 PM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല രജിസ്ട്രാർ ഡോ.എ. പ്രവീണിനും, പരീക്ഷാ കൺട്രോളർ ഡോ. അനന്ത രശ്മിക്കും പുനർ നിയമം നൽകണമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം വൈസ്ചാൻസലർ കെ.ശിവപ്രസാദ് തള്ളി.
സർക്കാർ നിർദേശം നിയമപരമായി നടപ്പാക്കാൻ കഴിയില്ലെന്ന് വിസി ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. പരീക്ഷാ കൺട്രോളറുടെ കാലാവധി ജനുവരി 24 നും രജിസ്ട്രാറുടേത് ഇന്നും അവസാനിച്ചു. കഴിഞ്ഞ 16ന് ചേർന്ന സിൻഡിക്കറ്റ് യോഗം വിസി പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചിരുന്നു.
ഇതിന് ശേഷം സിൻഡിക്കറ്റ് അംഗങ്ങൾ യോഗം ചേർന്ന് പരീക്ഷ കൺട്രോളർക്കും രജിസ്ട്രാർക്കും പുനർ നിയമനം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങൾ വിസി റദാക്കിയിരുന്നു.