കൃത്യനിര്‍വഹണം തടസപ്പെടുത്തി; മാതൃകാ ചട്ടം ലംഘിച്ചു, അതിഷിക്കെതിരേ കേസ്
Tuesday, February 4, 2025 8:25 PM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരേ തെരഞ്ഞെടുപ്പ് മാതൃകാ ചട്ട ലംഘനത്തിന് പോലീസ് കേസെടുത്തു. ബിഎന്‍എസ് സെക്ഷന്‍ 223 പ്രകാരം ഗോവിന്ദ്പുരി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മാതൃകാ ചട്ടം ലംഘിച്ചെന്നും പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് കേസ്. കല്‍ക്കാജി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് ആതിഷി.
ഇവർ 10 ഓളം വാഹനങ്ങളും 50-70 ഓളം ആളുകളുമായെത്തി ഫത്തേഷ് സിംഗ് മാര്‍ഗില്‍ നില്‍ക്കുകയായിരുന്നു. മാതൃകാ പെരുമാറ്റ ചട്ടപ്രകാരം അവരോട് അവിടെ നിന്ന് മാറി പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അവിടെ തന്നെ തുടരുകയും പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന് പോലീസ് പറയുന്നു.