ന്യൂ​ഡ​ൽ​ഹി: വി​ര​മി​ക്കി​ല്ലെ​ന്ന സൂ​ച​ന ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ത് ത​ന്‍റെ മൂ​ന്നാം ഊ​ഴ​മേ ആ​യി​ട്ടു​ള്ളു​വെ​ന്ന് മോ​ദി പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഏ​റെ​ക്കാ​ലം താ​ൻ ഉ​ണ്ടാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ലോ​ക്സ​ഭ​യി​ൽ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ലെ ന​ന്ദി പ്ര​മേ​യ ച​ര്‍​ച്ച​യി​ൽ മ​റു​പ​ടി പ​റ​യു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ‌

വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്ത് ഈ ​ദൗ​ത്യം ഏ​ല്‍​പ്പി​ച്ച​തി​ന് ജ​ന​ത്തോ​ട് ന​ന്ദി​യു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞു. അ​ടു​ത്ത 25 വ​ര്‍​ഷ​ത്തേ​ക്കു​ള്ള ല​ക്ഷ്യ​പ​ത്ര​മാ​ണ് രാ​ഷ്ട്ര​പ​തി അ​വ​ത​രി​പ്പി​ച്ച​ത്. ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​നം ല​ക്ഷ്യം ക​ണ്ടു. രാ​ജ്യ​ത്തെ 25 കോ​ടി ജ​ന​ങ്ങ​ളെ ദാ​രി​ദ്ര്യ​ത്തി​ൽ നി​ന്ന് ക​ര​ക​യ​റ്റി​യെ​ന്നും മോ​ദി പ​റ​ഞ്ഞു.

10 വ​ർ​ഷ​ത്തി​നി​ടെ ഈ ​സ​ർ​ക്കാ​ർ നാ​ലു കോ​ടി പാ​വ​ങ്ങ​ൾ​ക്കാ​ണ് വീ​ട് ന​ൽ​കി​യ​ത്. 12 കോ​ടി ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ച്ചു. സ​ര്‍​ക്കാ​ര്‍ എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ച്ചു. ജ​ന​ത്തി​ന്‍റെ പ​ണം ജ​ന​ത്തി​നാ​ണ്. അ​താ​ണ് ഈ ​സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.