വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര യാത്ര ബുധനാഴ്ച സമാപിക്കും
Tuesday, February 4, 2025 5:56 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമരയാത്ര ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിൽ സമാപിക്കും.
വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവരോട് കേന്ദ്രസംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസംഗത വെടിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു യാത്ര. ബുധനാഴ്ച വൈകുന്നേരം നാലിന് അമ്പൂരിയിൽ ചേരുന്ന സമാപന സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഉദ്ഘാടനം ചെയ്യും.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോണ് തുടങ്ങിയവർ പ്രസംഗിക്കും.