തൃശൂരിൽ അനധികൃത കരിമരുന്ന് ശേഖരം പിടികൂടി
Tuesday, February 4, 2025 3:35 PM IST
തൃശൂര്‍: അനധികൃതമായി സൂക്ഷിച്ചിരുന്ന കരിമരുന്ന് ശേഖരം പിടികൂടി. തൃശൂർ വടക്കാഞ്ചേരി തെക്കേക്കരിയിൽ ആണ് സംഭവം.
കണ്ടന്നൂർ സുരേഷ് എന്നയാളുടെ ഉടമസ്ഥതയിലുളള ഷെഡിൽ നിന്നാണ് കരിമരുന്ന് പിടികൂടിയത്. 27 കിലോ ഗ്രാം കരിമരുന്നും 2.20 കിലോ ഗ്രാം ഓലപ്പടക്കവും 3.750 കിലോ ഗ്രാം കരിമരുന്ന് തിരിയും അഞ്ച് ചാക്ക് അമിട്ട് നിറയ്ക്കുന്നതിനുളള പ്ലാസ്റ്റിക്ക് ബോളുകളുമാണ് പിടികൂടിയത്.
സംഭവത്തിൽ സുരേഷിനെ പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.