കിഫ്ബി ശാപമായി മാറുകയാണെന്ന് രമേശ് ചെന്നിത്തല
Tuesday, February 4, 2025 12:19 PM IST
തിരുവനന്തപുരം: കിഫ്ബി ശാപമായി മാറുകയാണെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടോൾ അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് നിലവിൽ യാത്രാസൗകര്യങ്ങൾ സൗജന്യമാണ്. കേരളത്തിൽ പാലങ്ങളിലും റോഡുകളിലും നിലവിൽ ടോൾ ഇല്ല. അത് വീണ്ടും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല.
കിഫ്ബി വെള്ളനായാണ്. ഇത് സംസ്ഥാനത്തിന് ഗുണമല്ലെന്നും ദോഷകരമാകുമെന്നും നേരത്തെ തന്നെ തങ്ങൾ പറഞ്ഞതാണ്. അന്ന് തങ്ങളെ പരിഹസിച്ചതാണ്. ഇപ്പോൾ ഇതിന് സർക്കാർ മറുപടി പറയണം.
വരുമാനത്തിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുകയാണ് വേണ്ടത്. അല്ലാതെ ജനങ്ങളുടെ തലയിൽ ടോൾ അടിച്ചേൽപ്പിക്കുകയല്ല വേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.