ക്രിസ്മസ് - പുതുവത്സര ബമ്പർ; ഭാഗ്യശാലിയെ ബുധനാഴ്ച അറിയാം
Monday, February 3, 2025 10:59 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് - പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ബുധനാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് നറുക്കെടുക്കും. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്കും നൽകുന്നുണ്ട്.
ആകെ 50,000,00 ടിക്കറ്റുകൾ വിൽപ്പനയ്ക്കെത്തിയതിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നു വരെ 45,34,650 ടിക്കറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. നറുക്കെടുപ്പ് സമയത്തോടടുക്കും തോറും ടിക്കറ്റു വിൽപ്പനയ്ക്കു വേഗം വർധിച്ചിട്ടുണ്ട്.
8,87,140 ടിക്കറ്റുകൾ വിറ്റ് പാലക്കാട് ജില്ല ഒന്നാമതും 5, 33,200 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാമതും 4,97,320 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല നിലവിൽ മൂന്നാം സ്ഥാനത്തുമാണ്. മറ്റു ജില്ലകളിലും ടിക്കറ്റു വിൽപ്പന ഗണ്യമായി വർധിച്ചിട്ടുണ്ട്. 400 രൂപയാണ് ടിക്കറ്റിന്റെ വില.