രാജ്യതലസ്ഥാനത്ത് ഇന്ന് കലാശക്കൊട്ട്
Monday, February 3, 2025 11:07 AM IST
ന്യൂഡൽഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ഇന്ന്.അവസാന ദിവസവും ഡല്‍ഹിയെ ഇളക്കിമറിച്ചുള്ള പ്രചാരണത്തിലാണ് മുന്നണികൾ.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉള്‍പ്പെടെയുള്ളവര്‍ ബിജെപിക്കായി ഇന്നും പ്രചരണത്തിനുണ്ടാകും. ഡല്‍ഹിയിലെ 70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ബുധനാഴ്ച നടക്കുക.
ഡല്‍ഹിയിലെ മലയാളി വോട്ടുകള്‍ക്കായി കേരളത്തില്‍ നിന്നുള്ള നേതാക്കളും പാര്‍ട്ടികള്‍ക്കായി പ്രചാരണത്തിനിറങ്ങിയതും തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി.