ഫുഡ് ഡെലിവറി ജീവനക്കാരൻ തോട്ടിൽ മരിച്ച നിലയിൽ
Monday, February 3, 2025 9:20 AM IST
കോഴിക്കോട്: ചേവരമ്പലം ബൈപാസിൽ ഫുഡ് ഡെലിവറി ജീവനക്കാരനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
വാഹനവും ഡെലിവറി ബാഗുമുൾപ്പെടെ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഫുഡ് ഡെലിവറിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന. ബൈക്ക് വീണുകിടക്കുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് വിവരം അറിയിച്ചത്.
രാത്രി വെളിച്ചമില്ലാത്ത ഈ പ്രദേശത്ത് അപകടങ്ങൾ പതിവാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.