തിരുവനന്തപുരത്ത് വളർത്തുനായയെ വെട്ടിക്കൊന്നതായി പരാതി
Monday, February 3, 2025 7:57 AM IST
തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരത്ത് വളർത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി പരാതി. മരിയാപുരം സ്വദേശി ബിജുവിന്റെ വളർത്തു നായയെയാണ് സമീപവാസിയായ അഖിൽ വെട്ടിക്കൊന്നത്.
അഖിലിന്റെ നായയെ കണ്ട് ബിജുവിന്റെ നായ തുടൽ പൊട്ടിച്ച് കുരച്ച് ഓടി. ഇതിന് പിന്നാലെ ബിജുവിന്റെ നായയെ അഖിൽ വെട്ടിക്കൊന്ന് വീടിന്റെ സിറ്റൗട്ടിൽ ഇടുകയായിരുന്നു.
ബിജുവും കുടുംബവും പാറശാല പോലീസിൽ പരാതി നൽകി. നായയുടെ ഉടമയെ അഖിൽ മർദിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.