തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യി​ൽ കാ​ർ ത​ട്ടി പി​ക്ക​പ്പ് ഓ​ട്ടോ മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്.

പി​ക്ക​പ്പ് ഡ്രൈ​വ​ർ ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി വേ​ണു (52)വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.

എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് പാ​ർ​സ​ലു​മാ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന പി​ക്ക​പ്പി​നെ പി​ന്നാ​ലെ എ​ത്തി​യ കാ​ർ ത​ട്ടു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ പി​ക്ക​പ്പ് വാ​ൻ നൂ​റ് മീ​റ്റ​റോ​ളം നി​ര​ങ്ങി​യാ​ണ് നി​ന്ന​ത്.

ഇ​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യി. പി​ന്നാ​ലെ വാ​ഹ​ന​ങ്ങ​ളി​ൽ വ​ന്ന​വ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ വാ​ഹ​ന​ത്തി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്.