കൗമാരക്കാരൻ പുഴയിൽ ചാടി മരിച്ചു
Monday, February 3, 2025 6:26 AM IST
തിരുവനന്തപുരം: കൗമാരക്കാരൻ പുഴയിൽ ചാടി മരിച്ചു. വട്ടിയൂർക്കാവ് തൊഴുവൻകോട് ആരിക്കോണം കടവിലാണ് സംഭവം.
വാരിക്കോണം സ്വദേശി ബാലുവാണ് മരിച്ചത്. രാത്രി പത്തിനാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പമാണ് ബാലു കടവിലേയ്ക്ക് എത്തിയത്.
ബാലു എന്തിനാണ് പുഴയിലേയ്ക്ക് ചാടിയതെന്ന കാര്യം വ്യക്തമല്ല. തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് ഫോഴ്സിന്റെ ഒരു യൂണിറ്റ് എത്തി സ്കൂബ ഡൈവേഴ്സ് അടങ്ങുന്ന ഒരു സംഘം പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.