റബർ തോട്ടത്തിൽ പടർന്ന തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു
Monday, February 3, 2025 5:47 AM IST
പത്തനംതിട്ട: വീടിനു സമീപത്തെ റബർ തോട്ടത്തിൽ പടർന്നുപിടിച്ച തീയണക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. പത്തനംതിട്ട കൊടുമൺ അങ്ങാടിക്കലിലാണ് സംഭവം.
അങ്ങാടിക്കൽ സ്വദേശി സുരേന്ദ്രന്റെ ഭാര്യ ഓമനയാണ് മരിച്ചത്. ഇവരുടെ വാടക വീടിനു സമീപത്തുള്ള റബർ തോട്ടത്തിലാണ് തീ പടർന്നുപിടിച്ചത്. തുടർന്ന് നാട്ടുകാർക്കൊപ്പം ഓമനയും തീയണയ്ക്കാൻ ഇറങ്ങി.
തുടർന്ന് ഇവരുടെ ശരീരത്തിലേക്കും തീ പടരുകയായിരുന്നു. കൂടെയുണ്ടായിരുന്നവർക്കും ഇവരെ രക്ഷിക്കാനായില്ല. പിന്നീട് നാട്ടുകാർ ഏറെനേരമെടുത്താണ് തീയണച്ചത്.