ഒഡീഷയിൽ വൃദ്ധ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു
Monday, February 3, 2025 2:15 AM IST
ഭുവനേശ്വർ: ഒഡീഷയിലെ കലഹണ്ടി ജില്ലയിൽ വൃദ്ധ ദമ്പതികളെ കാട്ടാനകൾ ചവിട്ടിക്കൊന്നു. ഭവാനിപട്ടണ സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ ലഖ്ബഹേലി പഞ്ചായത്തിലെ കഡോമാലി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
കുടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മഗുൻ മാജ്ഹി (70), ഭാര്യ ഗദാ മാജ്ഹി (65) എന്നിവരെ കാട്ടാന കൂട്ടം ആക്രമിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു.