എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണം എന്നാണ് ആഗ്രഹം: സുരേഷ് ഗോപി
Sunday, February 2, 2025 11:34 PM IST
ന്യൂഡൽഹി: എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ ആയാലും എയിംസ് കേരള ജനതയ്ക്ക് ഉപകാരപ്രദമാണ് എന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ പക്ഷേ ആലപ്പുഴയെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ആലപ്പുഴയും തിരുവനന്തപുരം പോലെയാകണം. പക്ഷേ അതിന് ചില ചട്ടങ്ങളും നടപടികളും ഉണ്ട്.
പാർലമെന്റിൽ എത്തിയപ്പോൾ മുതൽ ആലപ്പുഴയ്ക്കായി വാദിക്കുന്ന ആളാണ് താൻ. തന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് എയിംസിന്റെ പണിയെങ്കിലും തുടങ്ങിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.