തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു മു​ന്ന​ണി​യി​ൽ മ​ദ്യ ന​യം ച​ർ​ച്ച​ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​ർ​ജെ​ഡി. മു​ന്ന​ണി യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ക്ക​ണ​മെ​ന്നും ആ​ർ​ജെ​ഡി ആ​വ​ശ്യ​പ്പെ​ട്ടു.

കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ട​തു മു​ന്ന​ണി യോ​ഗ​ത്തി​ൽ മ​ദ്യ​ന​യം വ​ന്നി​ട്ടി​ല്ല. സ​മ​ഗ്ര​മാ​യി ച​ർ​ച്ച​ചെ​യ്യു​ന്ന​തു​വ​രേ മ​ദ്യ​ശാ​ല അ​നു​മ​തി​യി​ലെ തു​ട​ർ നീ​ക്കം നി​ർ​ത്ത​ണ​മെ​ന്നും ആ​ർ​ജെ​ഡി നേ​താ​വ് വ​ർ​ഗീ​സ് ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ദ്യ നി​ർ​മാ​ണ ശാല​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. പ്ലാ​ച്ചി​മ​ട പൂ​ട്ടി​ച്ചെ​ങ്കി​ൽ ബ്രൂ​വ​റി ഒ​രു പ‌്ര​ശ്ന​മാ​ണോ​ എ​ന്നും വ​ർ​ഗീ​സ് ജോ​ർ​ജ് ചോ​ദി​ച്ചു.