പി.പി. ദിവ്യക്കെതിരായ പരാമർശം; താൻ പറഞ്ഞതിൽ ഒരു ഭാഗം അടർത്തി മാറ്റി പ്രചരിപ്പിച്ചു: എം.വി. ജയരാജൻ
Sunday, February 2, 2025 11:00 PM IST
കണ്ണൂർ: പി.പി. ദിവ്യക്കെതിരായ പരാമർശം തിരുത്തി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. താൻ പറഞ്ഞതിൽ ഒരു ഭാഗം അടർത്തി മാറ്റി പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയുടെ പ്രസംഗം കാരണമായെന്ന് ഒരു കേസുണ്ട്. അത് അന്വേഷിക്കേണ്ടത് പോലീസാണെന്നും ജയരാജൻ പറഞ്ഞു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണം പി.പി. ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമായിരുന്നെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് ആദ്യം പറഞ്ഞത്. അതുകൊണ്ടാണ് ദിവ്യയുടെ ആ പരാമർശം തെറ്റെന്ന് പറഞ്ഞതെന്നും അപ്പോൾ തന്നെ ദിവ്യയ്ക്ക് എതിരെ നടപടി എടുത്തുവെന്നും ജയരാജൻ പറഞ്ഞു.
ആ കാഴ്ചപ്പാടാണ് പാർട്ടിക്ക് അന്നും ഇന്നും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ സമ്മേളനത്തിനിടെ ദിവ്യക്കെതിരെ പ്രതിനിധികളുടെ ഭാഗത്ത് നിന്നും വിമർശനമുയർന്നോയെന്ന ചോദ്യത്തിനായിരുന്നു എം.വി. ജയരാജന്റെ മറുപടി.