സുരേഷ് ഗോപിയുടെ പ്രസ്താവന നിലവാരമില്ലാത്തത്: ഒ.ആർ. കേളു
Sunday, February 2, 2025 9:22 PM IST
ന്യൂഡൽഹി: ഗോത്രകാര്യ വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതൻ വരണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന നിലവാരമില്ലാത്തതെന്ന് മന്ത്രി ഒ.ആർ. കേളു. ബിജെപിക്കാർ പോലും ഇത് മുഖവിലയ്ക്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുർമു ഗോത്രവിഭാഗത്തിൽ നിന്നുള്ള ആളാണ്. രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിക്ക് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യട്ടെയെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. എങ്കിൽ ആദിവാസി വിഭാഗത്തിന് പുരോഗതി ഉണ്ടാകും. ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ ഗോത്ര വിഭാഗങ്ങളുടെ കാര്യമെന്നും അദ്ദേഹം പറഞ്ഞു.
ഈ വകുപ്പ് തനിക്ക് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പലതവണ പ്രധാനമന്ത്രിയോട് ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.