മുംബൈ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​വ​സാ​ന ടി-20 ​യി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 247 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി. അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​യെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്.

56 പ​ന്തി​ൽ 135 റ​ൺ​സ് എ​ടു​ത്താ​ണ് അ​ഭി​ഷേ​ക് തി​ള​ങ്ങി​യ​ത്. 13 പ​ന്തി​ൽ 30 റ​ൺ​സ് എ​ടു​ത്ത ശി​വം ധൂ​ബേ​യും 15 പ​ന്തി​ൽ 24 റ​ൺ​സെ​ടു​ത്ത തി​ല​ക് വ​ർ​മ​യും ഇ​ന്ത്യ​യു​ടെ സ്കോ​റി​ന് ക​രു​ത്തേ​കി.

സ​ഞ്ജു സാം​സ​ൺ (16), അ​ഭി​ഷേ​ക് ശ​ർ​മ (135), തി​ല​ക് വ​ർ​മ (24), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ര​ണ്ട്), ശി​വം ധൂ​ബേ (30), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (ഒ​മ്പ​ത്), റി​ങ്കു സിം​ഗ് (ഒ​മ്പ​ത്), അ​ക്സ​ർ പ​ട്ടേ​ൽ (15), എ​ന്നി​ങ്ങ​നെ​യാ​ണ് സ്കോ​ർ.

മും​ബൈ​യി​ലെ വാ​ങ്ക​ഡേ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ലെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും നേ​ടി ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​ൽ മാ​ത്ര​മാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​ത്.