പുലി പിടിച്ച ആടിനെ പോസ്റ്റ്മോർട്ടം ചെയ്തത് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ; കോട്ടിയൂരിൽ കോൺഗ്രസ് പ്രതിഷേധം
Sunday, February 2, 2025 8:24 PM IST
വയനാട്: കോട്ടിയൂരിൽ പുലി പിടിച്ച ആടിനെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പോസ്റ്റ്മോർട്ടം ചെയ്തത് നാട്ടുകാർ തടഞ്ഞു. പിന്നാലെ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിച്ചു. കാട്ടിക്കുളം വെറ്ററിനറി ഡിസ്പെൻസറിയിലാണ് സംഭവം.
ചത്ത ആടിനെ കൊണ്ടുവന്നപ്പോൾ പോസ്റ്റ്മോർട്ടം ചെയ്യാൻ ആശുപത്രിയിൽ ഡോക്ടർ ഉണ്ടായിരുന്നില്ല. തുടർന്ന് വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശ പ്രകാരം ജീവനക്കാരൻ പോസ്റ്റ്മോർട്ടം ചെയ്തെന്നാണ് ആരോപണം. പ്രതിഷേധത്തെ തുടർന്ന് ഡോക്ടർ ആശുപത്രിയിൽ എത്തി.
പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കോട്ടിയൂരില്‍ ഇന്ന് പുലർച്ചെ ആണ് ആട് ചത്തത്. കോട്ടിയൂര്‍ കാരമാട് അടിയ ഉന്നതിയിലെ രതീഷിന്റെ ആടാണ് ചത്തത്.