എംഡിഎംഎയുമായി യുവതിയടക്കം നാലു പേർ പിടിയിൽ
Sunday, February 2, 2025 4:09 PM IST
കൽപ്പറ്റ: എംഡിഎംഎയുമായി നാലു പേർ പിടിയിൽ. വയനാട്ടിൽനിന്നാണ് യുവതി അടക്കം നാലു പേർ പിടിയിലായത്. എൻ.എ. അഷ്ക്കർ, അജ്മൽ മുഹമ്മദ്, ഇഫ്സൽ നിസാർ, എം. മുസ്ക്കാന എന്നിവരാണ് പിടിയിലായത്.
ബാവലി-മീൻകൊല്ലി റോഡ് ജംഗ്ഷനിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. 32.78 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
പ്രതികളിൽ മുസ്ക്കാനയും അസ്കറും കർണാടക സ്വദേശികളാണ്. മറ്റുള്ളവർ കൽപ്പറ്റ സ്വദേശികളാണ്.