നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിനെ കുഞ്ഞാലിക്കുട്ടി നയിക്കും; അധികാരം ലഭിച്ചാൽ പ്രധാന പദവി കുഞ്ഞാലിക്കുട്ടിക്ക്: സാദിഖലി തങ്ങൾ
Saturday, February 1, 2025 7:22 PM IST
മലപ്പുറം: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മുസ്ലീം ലീഗിനെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പ്രധാന പദവി കുഞ്ഞാലിക്കുട്ടിക്ക് ആയിരിക്കും.
യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദം ലീഗ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കോൺഗ്രസിന് സമ്മതമാണങ്കിൽ ലീഗിന് സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.