തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം മു​ട​ങ്ങി. ട്ര​ഷ​റി​യി​ലെ സോ​ഫ്റ്റ്‍​വെ​യ​റി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക പ്ര​ശ്ന​ത്തെ തു​ട​ര്‍​ന്നാ​ണ് ശ​മ്പ​ള വി​ത​ര​ണം വൈ​കു​ന്ന​തെ​ന്ന് ട്ര​ഷ​റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രാ​ത്രി​ക്ക് മു​മ്പ് മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ര്‍​ക്കും ശ​മ്പ​ളം ല​ഭി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ​യാ​യി എ​ല്ലാ മാ​സ​വും ഒ​ന്നി​ന് രാ​വി​ലെ ത​ന്നെ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​ത്ത​വ​ണ വൈ​കു​ന്നേ​ര​മാ​യി​ട്ടും ട്ര​ഷ​റി​യി​ലെ പ​ല വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും ശ​മ്പ​ളം ല​ഭി​ച്ചി​ല്ല. ചി​ല വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​ത്ര​മാ​ണ് ശ​മ്പ​ളം ല​ഭി​ച്ച​ത്.