പൂട്ടാനൊരുങ്ങി.., അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി വിജിലൻസ്
Saturday, February 1, 2025 5:38 PM IST
തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ കർമ്മ പദ്ധതിയുമായി വിജിലൻസ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയാണ് വിജിലൻസിന്റെ പുതിയ നീക്കം.
പട്ടികയിൽ ഉൾപ്പെട്ട അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഡിവൈഎസ്പിമാർക്കും എസ്പിമാർക്കും വിജിലൻസ് ഡയറക്ടർ നിർദേശവും നൽകി. അഴിമതിക്കാരെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായവും വിജിലൻസ് തേടിയിട്ടുണ്ട്.
കൈക്കൂലി വാങ്ങിക്കുന്നവരെ കുറിച്ചോ ഫയലുകൾ വച്ച്താമസിപ്പിക്കുന്നവരെ കുറിച്ചോ വിവരങ്ങൾ നൽകണമെന്നാണ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിവരങ്ങൾ ലഭിക്കുന്പോൾ അത് നിരീക്ഷണ പട്ടികയിൽ ഉള്ളവരാണെങ്കിൽ വിവരം കൈമാറുന്നയാളുടെ സഹായത്തോടെ ഉദ്യോഗസ്ഥരെ പിടികൂടാനുള്ള നിർദേശമാണ് ഡിവൈഎസ്പിമാർക്കും എസ്പിമാർക്കും നൽകിയിരിക്കുന്നത്.