സംസ്ഥാനത്ത് നിന്നൊരു ലോക്സഭാംഗം ഉണ്ടായിട്ടും ബജറ്റിൽ അർഹിക്കുന്ന പരിഗണന ലഭിച്ചില്ല: കെ. മുരളീധരൻ
Saturday, February 1, 2025 4:54 PM IST
തിരുവനന്തപുരം: കേരളത്തിൽ നിന്നും ഒരു ലോക്സഭാംഗം ഉണ്ടായിട്ടു പോലും കേരളത്തിന് കേന്ദ്ര ബജറ്റിൽ അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഇത് കേരളത്തിന്റെ ആവശ്യങ്ങളെയൊന്നും കണക്കാക്കാത്ത ബജറ്റ് ആണെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിന് വാരിക്കോരി പദ്ധതികൾ കൊടുത്തു. ഇത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബജറ്റ് ആണ്. മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി ഒരു പദ്ധതി പോലും ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്ത് നിന്നൊരു ലോക്സഭാംഗം ഉണ്ടായിട്ടു പോലും ഉപയോഗമുണ്ടായില്ല. പൂജ്യം അംഗങ്ങളുണ്ടായിരുന്ന അതേ മനോഭാവം തന്നെയാണിപ്പോഴുമെന്ന് മുരളീധരൻ പറഞ്ഞു.