മധ്യവർഗത്തിന് ബന്പർ; 12 ലക്ഷം വരെ ആദായ നികുതിയില്ല
Saturday, February 1, 2025 1:09 PM IST
ന്യൂഡൽഹി: ആദായ നികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് മൂന്നാം മോദി സർക്കാരിന്റെ ആദ്യ സന്പൂർണ ബജറ്റ്. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍നിന്ന് ഒഴിവാക്കി. സമീപകാലത്തെ ഏറ്റവും വലിയ നികുതി ഇളവാണിത്.
ഇതുവഴി 12 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 80000 രൂപ വരെ ലാഭിക്കാം. 18 ലക്ഷം വരെ ശമ്പളമുള്ളവര്‍ക്ക് 70000 രൂപ ലാഭിക്കാന്‍ കഴിയും.
10 ലക്ഷം രൂപ വരെ നികുതി ഇളവുകളാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതിനെയും മറികടന്നുള്ള പ്രഖ്യാപനമാണ് ബജറ്റിൽ ഉണ്ടായത്. മധ്യവർഗത്തെ മുന്നിൽ കണ്ടാണ് സർക്കാരിന്റെ പ്രഖ്യാപനം. നിലവിൽ ഏഴ് ലക്ഷം വരെയായിരുന്നു ആദായ നികുതി പരിധി.
പുതിയ ആദായ നികുതി നിയമം കൊണ്ടുവരുമെന്നും ധനമന്ത്രി അറിയിച്ചു. പുതിയതായി കൊണ്ടുവരുന്ന ആദായ നികുതി ബിൽ അടുത്ത ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.