ന്യൂ​ഡ​ൽ​ഹി: ആ​ണ​വ​മേ​ഖ​ല​യി​ല്‍ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം കൊ​ണ്ടു​വ​രു​മെ​ന്ന് ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നി​ടെ ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ അ​റി​യി​ച്ചു. 2047 ഓ​ടെ കു​റ​ഞ്ഞ​ത് 100 ജി​ഗാ​വാ​ട്ട് ആ​ണ​വോ​ർ​ജ്ജം വി​ക​സി​പ്പി​ക്കേ​ണ്ട​ത് ന​മ്മു​ടെ ഊ​ർ​ജ്ജ പ​രി​വ​ർ​ത്ത​ന​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഈ ​ല​ക്ഷ്യ​ത്തി​ലേ​ക്ക് സ്വ​കാ​ര്യ മേ​ഖ​ല​ക​ളു​മാ​യു​ള്ള സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തി​നാ​യി, ആ​ണ​വോ​ർ​ജ്ജ നി​യ​മ​ത്തി​ലും ആ​ണ​വ നാ​ശ​ന​ഷ്ട നി​യ​മ​ത്തി​നാ​യു​ള്ള സി​വി​ൽ ബാ​ധ്യ​ത​യി​ലും ഭേ​ദ​ഗ​തി​ക​ൾ കൊ​ണ്ടു​വ​രും.

ഗ​വേ​ഷ​ണ വി​ക​സ​ന​ത്തി​നാ​യു​ള്ള ആ​ണ​വോ​ർ​ജ്ജ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, 2033 ആ​കു​ന്പോ​ൾ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കു​റ​ഞ്ഞ​ത് അ​ഞ്ച് ചെ​റി​യ മോ​ഡു​ലാ​ർ (ന്യൂ​ക്ലി​യ​ർ) റി​യാ​ക്ട​റു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.