സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിക്കുമെന്ന് ധനമന്ത്രി
Saturday, February 1, 2025 12:00 PM IST
ന്യൂഡൽഹി: സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. അഞ്ച് വർഷത്തിനുള്ളിൽ 75,000 മെഡിക്കൽ സീറ്റുകൾ വർധിപ്പിക്കും.
എല്ലാ ജില്ലാ ആശുപത്രികളിലും അടുത്ത മൂന്ന് വർഷത്തിനകം കാന്‍സര്‍ കേന്ദ്രം തുറക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെന്നും ധനമന്ത്രി അറിയിച്ചു. ആറ് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചു.
കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പാക്കാനും പദ്ധതി പ്രഖ്യാപിച്ചു. എട്ട് കോടി കുഞ്ഞുങ്ങള്‍ക്ക് ഈ പദ്ധതി നേട്ടമാകും.