അഞ്ച് ഐഐടികളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്ന് ധനമന്ത്രി
Saturday, February 1, 2025 11:39 AM IST
ന്യൂഡൽഹി: അഞ്ച് ഐഐടികളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഐഐടികളിൽ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥാപിക്കും. എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ് ബിഹാറിൽ സ്ഥാപിക്കുമെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി.
എല്ലാ സർക്കാർ സെക്കൻഡറി സ്കൂളുകളിലും ഇന്റർനെറ്റ് സൗകര്യം ഒരുക്കും. ഗ്രാമീണ മേഖലയിലെ സർക്കാർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്ബ്രാൻഡ് കണക്ടിവിറ്റി ഉറപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.