ബജറ്റ് അവതരണത്തിനു മുന്നോടിയായി രാഷ്ട്രപതിയെ സന്ദർശിച്ച് ധനമന്ത്രി
Saturday, February 1, 2025 9:58 AM IST
ന്യൂഡൽഹി: ബജറ്റ് അവതരണത്തിനു മുന്നോടിയായി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരിയും ഒപ്പമുണ്ടായിരുന്നു.
ഇത്തവണയും പേപ്പര്‍ രഹിത ബജറ്റ് ആണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി പാര്‍ലമെന്റിലെത്തുന്നത് ടാബ്ലെറ്റുമായാണ്.
ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ഊന്നൽ നല്‍കിയുള്ളതാകും കേന്ദ്ര ബജറ്റെന്നാണ് സൂചന. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും പ്രസംഗം.