കൊ​ല്ലം: ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാ​തെ ത​ന്നെ കോ​ച്ചി​നു​ള്ളി​ൽ ഇ​രു​ന്ന് ഇ​നി മു​ത​ൽ കു​ശാ​ലാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാം. ഇ​ത്ത​ര​ത്തി​ൽ വേ​റി​ട്ട അ​നു​ഭ​വം ന​ൽ​കു​ന്ന പ​ദ്ധ​തി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തെ അ​ഞ്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​ട​ൻ നി​ല​വി​ൽ വ​രും. പ​ശ്ചി​മ റെ​യി​ൽ​വേ ആ​ണ് "റെ​യി​ൽ കോ​ച്ച് റ​സ്റ്റ​റ​ന്‍റു​ക​ൾ' എ​ന്ന നൂ​ത​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

അ​ഹ​മ്മ​ദാ​ബാ​ദ് ഡി​വി​ഷ​നി​ലെ മ​ഹേ​ശ​ന, സ​ബ​ർ​മ​തി, അം​ബ്ലി റോ​ഡ്, ഭു​ജ്, ഗാ​ന്ധി​ധാം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റെ​യി​ൽ കോ​ച്ച് റെ​സ്റ്റോ​റ​ന്‍റു​ക​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ തു​ട​ങ്ങു​ക. പ​രീ​ക്ഷ​ണം വി​ജ​യി​ച്ചാ​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ വ്യാ​പി​പ്പി​ക്കാ​നും അ​ധി​കൃ​ത​ർ​ക്ക് പ​ദ്ധ​തി​യു​ണ്ട്.

കാ​ല​ഹ​ര​ണ​പ്പെ​ട്ട (ഡീ ​ക​മ്മീ​ഷ​ൻ ചെ​യ്ത) ട്രെ​യി​ൻ കോ​ച്ചു​ക​ളാ​ണ് റെ​സ്റ്റോ​റ​ന്‍റു​ക​ളാ​യി രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്കും സ്റ്റേ​ഷ​നു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്കും അ​ട​ക്കം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു​ള്ള ഇ​ൻ​ഡോ​ർ, ഔ​ട്ട് ഡോ​ർ സീ​റ്റിം​ഗ് സം​വി​ധാ​നം റ​സ്റ്റ​റ​ന്‍റു​ക​ളി​ൽ ഉ​ണ്ടാ​കും. ഇ​വ എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത മ​ൾ​ട്ടി-​ക്യൂ​സി​ൻ അ​നു​ഭ​വം ആ​യി​രി​ക്കും പ്ര​ദാ​നം ചെ​യ്യു​ക.

ഓ​രോ റെ​സ്റ്റോ​റ​ന്‍റു​ക​ളി​ലും പൂ​ർ​ണ​മാ​യും സ​ജ്ജീ​ക​രി​ച്ച അ​ടു​ക്ക​ള, വൈ​വി​ധ്യ​മാ​ർ​ന്ന മെ​നു, കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക​ളി​സ്ഥ​ലം എ​ന്നി​വ​യും ഉ​ണ്ടാ​കും. പ​രി​സ്ഥി​തി സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​ത്തി​ലാ​യി​രി​ക്കും റെ​സ്റ്റോ​റ​ന്‍റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. മാ​ത്ര​മ​ല്ല കു​ടും​ബ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​വും സ​മ്മാ​നി​ക്കും.

സ്റ്റേ​ഷ​നു​ക​ളി​ലെ സ്ഥ​ല​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ച്ചാ​യി​രി​ക്കും റ​സ്റ്റ​റ​ന്‍റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. പ​ഴ​യ കൊ​ച്ചു​ക​ൾ പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​വും ഈ ​ആ​ശ​യ​ത്തി​ന് പി​ന്നി​ലു​ണ്ട്.

24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​രി​ക്കും റെ​സ്റ്റോ​റ​ന്‍റു​ക​ൾ. അ​തി​വേ​ഗ പാ​ഴ്സ​ൽ ഡെ​ലി​വ​റി​ക്കാ​യി ടേ​ക്ക് എ​വേ കൗ​ണ്ട​റു​ക​ളും ഉ​ണ്ടാ​കും. ഈ ​പ​ദ്ധ​തി റെ​യി​ൽ​വേ​യു​ടെ യാ​ത്രാ ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യ സം​ഭാ​വ​ന ന​ൽ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.