മാ​വേ​ലി​ക്ക​ര: മ​ഹാ​ത്മാ​ഗാ​ന്ധി നേ​തൃ​ത്വം ന​ൽ​കി​യ ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളി​ൽ നി​ന്നും ധാ​ർ​മി​ക​ത​യി​ൽ നി​ന്നും വ​ർ​ത്ത​മാ​ന കാ​ല​ഘ​ട്ട​ത്തി​ലെ ഭാ​ര​ത മ​ക്ക​ൾ അ​ക​ലേ​ക്ക് മാ​റി​പ്പോ​കു​ന്നു​വെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​നും കേ​ര​ള മ​ദ്യ വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്.

ഭ​യം, വി​ദ്വേ​ഷം, വി​ഭ​ജ​നം, അ​ക്ര​മം എ​ന്നി​വ​യി​ലേ​ക്ക് ന​യി​ക്കു​ന്ന വ​ർ​ഗീ​യ ഫാ​സി​സ​ത്തി​ന്‍റെ വ​ർ​ധി​ച്ചു​വ​രു​ന്ന ഭീ​ഷ​ണി​ക്ക് രാ​ജ്യം സാ​ക്ഷ്യം​വ​ഹി​ക്കു​ന്നു. മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും മാ​ന​വ സേ​വ​യു​ടെ​യും മ​നു​ഷ്യ​ന​ന്മ​യു​ടെ​യും മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണ് മ​ഹാ​ത്മ​ജി പ​ക​ർ​ന്ന് ന​ൽ​കി​യ​ത്. നാ​നാ​ത്വ​ത്തി​ല്‍ ഏ​ക​ത്വം എ​ന്ന മു​ഖ​മു​ദ്ര​യു​ള്ള ഭാ​ര​ത​ത്തോ​ട്, 'എ​ന്‍റെ ജീ​വി​ത​മാ​ണ് എ​ന്‍റെ സ​ന്ദേ​ശം' എ​ന്ന് കാ​ട്ടി​ക്കൊ​ടു​ത്ത വ്യ​ക്തി​ത്വ​മാ​ണ് മ​ഹാ​ത്മാ ഗാ​ന്ധി​യെ​ന്നും ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് രാ​ഷ്ട്ര​പി​താ​വി​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യേ​ഴാം വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ ഐ​ക്യ​ത്തി​ന്‍റെ​യും, സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും, അ​ഹിം​സ​യു​ടെ​യും, സ​മാ​ധാ​ന​ത്തി​ന്‍റെ​യും, മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ദി​ന​മാ​യി ഭാ​ര​തീ​യ​ർ ഈ ​ദി​വ​സ​ത്തെ സ​ഫ​ല​മാ​ക്കു​ന്നു.

മ​ഹാ​ത്മാ​ഗാ​ന്ധി ത​ന്‍റെ പൊ​തു പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഉ​ട​നീ​ളം മ​ദ്യ വി​പ​ത്തി​ന്‍റെ വ​ലി​യ വി​മ​ർ​ശ​ക​നും മ​ദ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ വ്യ​ക്തി​യു​മാ​ണ്. മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും പൊ​തു സ​മൂ​ഹ​ത്തെ എ​ത്ര​മാ​ത്രം ന​ശി​പ്പി​ക്കു​ന്നു എ​ന്ന​തി​ന് നാ​മെ​ല്ലാം സാ​ക്ഷി​ക​ളാ​ണ്.

മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​വും പ്ര​ചോ​ദ​ന​വു​മാ​യ ഗാ​ന്ധി​ജി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​നം നാം ​ചെ​യ്യേ​ണ്ട ക​ർ​ത്ത​വ്യ​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര സ്വ​ഭാ​വം ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യി​ലും നി​ശ​ബ്ദ​ത​യി​ലും ഉ​പ​വാ​സ​ത്തി​ലും ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തെ ന​മു​ക്ക് അ​ർ​ഥ​പൂ​ർ​ണ​മാ​ക്കാ​മെ​ന്നും ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ആ​ഹ്വാ​നം ചെ​യ്തു.