മ​ല​പ്പു​റം: വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി മു​സ്‌ലീം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം. സ്ത്രീ​യും പു​രു​ഷ​നും തു​ല്യ​ര​ല്ല. അ​ത് ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്ക​ലാ​ണെ​ന്ന് സ​ലാം പ്ര​തി​ക​രി​ച്ചു.

മ​ല​പ്പു​റ​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​ലാം. സ്ത്രീ​യും പു​രു​ഷ​നും തു​ല്യ​രാ​ണെ​ന്ന് ലോ​കം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. സ​മൂ​ഹ​ത്തി​ല്‍ കൈ​യ​ടി കി​ട്ടാ​നാ​ണ് ഈ ​വാ​ദം ചി​ല​ര്‍ ഉ​യ​ര്‍​ത്തു​ന്ന​തെ​ന്ന് സ​ലാം പ​റ​ഞ്ഞു

സ്ത്രീ​ക്ക് സാ​മൂ​ഹി​ക നീ​തി​യാ​ണ് വേ​ണ്ട​ത്. സ്ത്രീ ​പു​രു​ഷ തു​ല്യ​ത​യ​ല്ല, ലിം​ഗ നീ​തി​യാ​ണ് ലീ​ഗി​ന്‍റെ നി​ല​പാ​ട്.

പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത, മ​നു​ഷ്യ​ന്‍റെ യു​ക്തി​ക്ക് എ​തി​രാ​യ വാ​ദ​ങ്ങ​ള്‍ എ​ന്തി​നാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. സ്ത്രീ​യും പു​രു​ഷ​നും എ​ല്ലാ നി​ല​യ്ക്കും തു​ല്യ​മാ​ണെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യു​മോ.​ഒ​ളി​മ്പി​ക്‌​സി​ല്‍ പോ​ലും സ്ത്രീ​ക​ള്‍​ക്ക് വേ​റെ മ​ത്സ​ര​മാ​ണ്.

ബ​സി​ല്‍ പ്ര​ത്യേ​ക സീ​റ്റു​ക​ളാ​ണ്. സ്കൂ​ളി​ൽ പോ​ലും ഇ​രി​ക്കു​ന്ന​ത് ഒ​രേ ബെ​ഞ്ചി​ലാ​ണോ? ഇ​തെ​ല്ലാം ര​ണ്ടും വ്യ​ത്യ​സ്ത​മാ​യ​ത് കൊ​ണ്ട​ല്ലേ​യെ​ന്നും സ​ലാം ചോ​ദി​ച്ചു.