കോ​ഴി​ക്കോ​ട്: പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി​യി​ല്‍ അ​നു​വ​ദി​ച്ച ബ്രൂ​വ​റി​ക്കെ​തി​രേ വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്നു പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ സ​ര്‍​ക്കാ​രി​നെ​തി​രേ സി​പി​ഐ മു​ഖ​പ​ത്ര​മാ​യ ജ​ന​യു​ഗ​ത്തി​ല്‍ ലേ​ഖ​നം.

"മ​ണ്ണും ജ​ല​വും പ​രി​സ്ഥി​തി​യും സം​ര​ക്ഷി​ക്ക​ണം' എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ സി​പി​ഐ ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗം സ​ത്യ​ന്‍ മൊ​കേ​രി എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് പാ​ല​ക്കാ​ട് ബ്രൂ​വ​റി ന​ട​പ്പി​ലാ​ക്കി​യാ​ല്‍ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മ​ദ്യ​മാ​ണോ നെ​ല്ലാ​ണോ പാ​ല​ക്കാ​ട്ടെ നെ​ല്‍​വ​യ​ലി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കേ​ണ്ട​തെ​ന്ന ചോ​ദ്യം സി​പി​ഐ മു​ന്നോ​ട്ട് വ​യ്ക്കു​ന്നു.

"ഭൂ​ഗ​ര്‍​ഭ ജ​ല​ത്തി​ന്‍റെ അ​ള​വ് കു​ത്ത​നെ കു​റ​യു​ന്ന​താ​യി നി​ര​വ​ധി പ​ഠ​ന​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​മി​ത​മാ​യി ഭൂ​ഗ​ര്‍​ഭ ജ​ലം ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​ന്‍റെ അ​ന​ന്ത​ര​ഫ​ലം കൊ​ടും വ​ര​ള്‍​ച്ച​യാ​യി​രി​ക്കും. പാ​ല​ക്കാ​ട്ടെ നെ​ല്‍​വ​യ​ലു​ക​ള്‍ വ​ര​ണ്ടു​ണ​ങ്ങി മ​രു​ഭൂ​മി​യാ​കു​ന്ന ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​യെ നേ​രി​ടു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് എ​ല​പ്പു​ള്ളി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മ​ദ്യ വ്യ​വ​സാ​യ​ത്തി​നാ​യി ഒ​യാ​സി​സ് കൊ​മേ​ഴ്‌​സ്യ​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​നം തു​ട​ങ്ങു​ന്ന​തി​ന് പ്ര​ഥ​മി​ക അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്'- ലേ​ഖ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മ​ദ്യ​മാ​ണോ നെ​ല്ലാ​ണോ പാ​ല​ക്കാ​ട്ടെ നെ​ല്‍​വ​യ​ലി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കേ​ണ്ട​തെ​ന്ന ചോ​ദ്യം ഉ​യ​രു​ന്നു. മ​ദ്യ​വ്യ​വ​സാ​യ​ത്തി​ന് എ​വി​ടെ​നി​ന്നാ​ണ് ജ​ലം ല​ഭി​ക്കു​ക? നി​ല​വി​ലു​ള്ള കൃ​ഷി സം​ര​ക്ഷി​ക്ക​ല​ല്ലേ പ്ര​ധാ​നം എ​ന്ന ചോ​ദ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. മ​ദ്യ​ക്ക​മ്പ​നി വെ​ള്ളം ചൂ​ഷ​ണം ചെ​യ്യു​ന്ന​തോ​ടെ കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം ല​ഭി​ക്കി​ല്ല.

അ​തി​ലൂ​ടെ കാ​ര്‍​ഷി​ക​മേ​ഖ​ല​യാ​കെ സ്തം​ഭ​ന​ത്തി​ലാ​കു​ന്ന ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​വു​ക. എ​ല​പ്പു​ള്ളി പ്ര​ദേ​ശം ചി​റ്റൂ​ര്‍ മേ​ഖ​ല​യി​ലാ​ണ്. സം​സ്ഥാ​ന​ത്ത് ഭൂ​ഗ​ര്‍​ഭ​ജ​ലം ഏ​റ്റ​വും കു​റ​ഞ്ഞ മേ​ഖ​ല​യാ​ണ് ഇ​ത്. മ​ല​മ്പു​ഴ ഡാ​മി​ല്‍ നി​ന്നും കൃ​ഷി​ക്ക് ല​ഭി​ക്കേ​ണ്ട വെ​ള്ളം മ​ദ്യ​നി​ര്‍​മാ​ണ ക​മ്പ​നി​ക്ക് വി​ട്ടു​ന​ല്‍​കി​യാ​ല്‍ നെ​ല്‍​കൃ​ഷി മേ​ഖ​ല​യാ​കെ ഇ​ല്ലാ​താ​കും' എ​ന്നും ലേ​ഖ​ന​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു.

ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​തും കൃ​ഷി​യെ ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്ക് നി​ര​ക്കു​ന്ന​ത​ല്ല. ജ​ന​ങ്ങ​ളു​ടെ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്ക് നി​ര​ക്കാ​ത്ത പ​ദ്ധ​തി​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​മ്പോ​ള്‍ അ​ത് പ​രി​ശോ​ധി​ക്കു​ന്ന​തി​നും തി​രു​ത്തു​ന്ന​തി​നും ത​യാ​റാ​ക​ണ​മെ​ന്നും ലേ​ഖ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ബ്രൂ​വ​റി വി​വാ​ദ​ത്തി​ല്‍ ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന സി​പി​ഐ നേ​താ​ക്ക​ളെ അ​നു​ന​യി​ക്കാ​ന്‍ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ള്‍​പ്പെ​ടെ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​തു​പ്തി പ​ര​സ്യ​മാ​ക്കി​കൊ​ണ്ടു​ള്ള ലേ​ഖ​നം ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ബ്രൂ​വ​റി അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും മ​ന്ത്രി എം.​ബി.​രാ​ജേ​ഷും ത​മ്മി​ല്‍ കൂ​ടിക്കാഴ്ച ന​ട​ത്തി​യി​രു​ന്നു. സി​പി​ഐ പ​ര​സ്യ എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തു​വ​ന്ന​തോ​ടെ വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട് ക​ടു​പ്പി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും തീ​രു​മാ​നം.