എലപ്പുള്ളിയിലെ ബ്രൂവറി; നിലപാട് കടുപ്പിച്ച് സിപിഐ, അനുനയ നീക്കവുമായി സിപിഎം
Tuesday, January 28, 2025 10:41 PM IST
തിരുവനന്തപുരം: എലപ്പുള്ളിയിലെ ബ്രൂവറി വിഷയത്തിൽ സിപിഐ നിലപാട് കടുപ്പിക്കുന്നു. കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന ആശങ്ക മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും തള്ളിയതോടെയാണ് സിപിഐ നിലപാട് കടുപ്പിച്ചത്.
എൽഡിഎഫിൽ ആശങ്ക അറിയിക്കാനാണ് സിപിഐ തീരുമാനം. ഭൂഗർഭ ജലചൂഷണം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി സിപിഐയെ അനുനയിപ്പിക്കാനാണ് സിപിഎം നീക്കം. മുന്നണി യോഗത്തിന് മുമ്പ് ഇരു പാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ കൂടിക്കാഴ്ച നടത്തും.
ഇതിലൂടെ പ്രശ്ന പരിഹാരത്തിനാണ് സിപിഎം ശ്രമിക്കുന്നത്. ബ്രൂവറിയിലെ അനുമതി കൂടിയാലോചന ഇല്ലാതെയാണെന്നതിന്റെ തെളിവുകൾ ബുധനാഴ്ച പുറത്തുവിടുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.