തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി വി​ട്ട് വ​ന്ന സ​ന്ദീ​പ് വാ​ര്യ​രെ കോ​ണ്‍​ഗ്ര​സ് വ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കെ​പി​സി​സി. ഇ​നി മാ​ധ്യ​മ ച​ര്‍​ച്ച​ക​ളി​ല്‍ പാ​ര്‍​ട്ടി വ​ക്താ​വാ​യി പ​ങ്കെ​ടു​ക്കാം.

പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​താ​യി പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ലി​ജു നേ​താ​ക്ക​ൾ​ക്ക് ക​ത്ത​യ​ച്ചു.​പാ​ര്‍​ട്ടി പു​നഃ​സം​ഘ​ട​ന​യി​ല്‍ കൂ​ടു​ത​ല്‍ പ​ദ​വി ന​ല്‍​കാ​മെ​ന്ന് സ​ന്ദീ​പി​ന് കോ​ണ്‍​ഗ്ര​സ് ഉ​റ​പ്പ് ന​ല്‍​കി.

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്താ​ണ് സ​ന്ദീ​പ് വാ​ര്യ​ർ ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സി​ലെ​ത്തി​യ​ത്. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ഞാ​യ​റാ​ഴ്ച വി​മ​ത യോ​ഗം ചേ​ർ​ന്ന ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രെ കോ​ൺ​ഗ്ര​സി​ലെ​ത്തി​ക്കാ​ൻ സ​ന്ദീ​പ് വാ​ര്യ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ന​ട​ന്നി​രു​ന്നു.