റേഷൻ കടകൾ ആവശ്യമെങ്കിൽ ഏറ്റെടുക്കുമെന്ന് ഭക്ഷ്യമന്ത്രി
Monday, January 27, 2025 10:40 AM IST
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം കൊടുക്കാനുള്ള നടപടി എല്ലാം സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്. അനില്‍. റേഷന്‍ വ്യാപാരികളുടെ സമരത്തെ നോക്കിക്കണ്ട് അനുസൃതമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ആവശ്യമെങ്കില്‍ കടകള്‍ ഏറ്റെടുക്കും. കേന്ദ്രങ്ങളില്‍ മൊബൈല്‍ വാഹനങ്ങളില്‍ ഭക്ഷ്യധാന്യം എത്തിക്കുമെന്നും അനില്‍ പറഞ്ഞു.
റേഷന്‍ വ്യാപാരികളുടെ ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. വേതന വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങളിലും പരിഹാരം കണ്ടിട്ടുണ്ട്. സര്‍ക്കാരിന്റെ പരിഗണന ബാധ്യത ജനങ്ങളോടാണ്. സമരക്കാരോട് ഒരു ശത്രുതയും ഇല്ല.
വേതന പരിഷ്കരണത്തിന് കുറച്ച് സമയം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.