സംസ്ഥാനത്ത് മദ്യവില വർധന ഇന്ന് മുതൽ നിലവിൽ വരും
Monday, January 27, 2025 7:01 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർധന ഇന്ന് മുതൽ നിലവിൽ വരും. മദ്യ കമ്പനികളുടെ ആവശ്യ പ്രകാരമാണ് മദ്യ വില കൂടിയത്.
10 മുതൽ 50 രൂപവരെയാണ് കൂടുന്നത്. ബെവ്കോയുടെ മദ്യമായ ജവാനും 10 രൂപ കൂടും. പുതിയ മദ്യ നിരക്ക് എല്ലാ ഔട്ട് ലെറ്റുകളിലേക്കും നൽകിയിട്ടുണ്ട്.
341 ബ്രാൻഡുകളുടെ വില വർദ്ധിക്കുമ്പോൾ 107 ബ്രാൻഡുകളുടെ വില ഇന്ന് കുറയും. ജനപ്രിയ ബാൻഡുകളുടെ ഉൾപ്പെടെ വില കുറയുന്നതിനാൽ മദ്യ വിൽപ്പനയിലും വരുമാനത്തിലും കാര്യമായ കുറവുണ്ടാകില്ലെന്ന നിഗമനത്തിലാണ് ബെവ്ക്കോ.