പയ്യോളിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാലു പേർ തിരയിൽപ്പെട്ട് മരിച്ചു
Sunday, January 26, 2025 6:21 PM IST
കോഴിക്കോട്: പയ്യോളിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് വിനോദ സഞ്ചാരികൾ തിരയിൽപ്പെട്ട് മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. ഫൈസൽ, വിനീഷ്, അനീസ, വാണി എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലോടെയാണ് അപകടം.
അപകടത്തിൽപ്പെട്ട ഒരാൾ ചികിത്സയിലാണ്. കൽപ്പറ്റ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കൽപ്പറ്റയിലെ ജിമ്മിൽ ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ് അപകടത്തിൽപ്പെട്ടവർ.
ഇതിൽ സിപിഎമ്മിന്റെ ഒരു ലോക്കൽ കമ്മിറ്റി അംഗവുമുണ്ടെന്നാണ് സൂചന. 10 പേർ അടങ്ങുന്ന സംഘമാണ് വിനോദ സഞ്ചാരത്തിനായി കോഴിക്കോട്ട് എത്തിയത്. ഇതിൽ അഞ്ചു പേരാണ് അപകടത്തിൽപ്പെട്ടത്.