ലൈംഗിക പീഡന പരാതി; സിപിഎം നേതാവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി
Sunday, January 26, 2025 4:07 PM IST
കാസര്‍ഗോഡ്: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് സിപിഎം നേതാവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. ഡിവൈഎഫ്ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ സുജിത്ത് കൊടക്കാടിനെതിരെയാണ് നടപടി.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഎം ഏരിയ കമ്മിറ്റിയില്‍ നിന്നും സുജിത്ത് കൊടക്കാടിനെ പുറത്താക്കി. അടിയന്തര സിപിഎം ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്.
സിപിഎം ജില്ലാ സെക്രട്ടറിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. സമൂഹമാധ്യമത്തിലൂടെയാണ് ഇയാൾക്കെതിരേ ആരോപണവുമായി യുവതി രംഗത്തെത്തിയത്.